Song : Pookkanu Pookkanu
Movie : Chathurangam [ 2002 ]
Direction : K Madhu
Lyrics : Shibu Chakravarthy
Music : MG Sreekumar
Singer : KJ Yesudas
പൂക്കണ് പൂക്കണ് പൂവരശ്ശ്
ഹാ ഹാ കായ്ക്കണു കായ്ക്കണു പൂങ്കനവ്
കിങ്ങിണി മലയുടെ കുളിര്‍മാറില്‍
ഇല നുള്ളണു നുള്ളണു പൊന്‍വെയില് [ പൂക്കണ് ]
അങ്ങേക്കരയില്‍ നിലാവിന്നു പള്ളിച്ചുമരാ
മെല്ലെ തെളിയും വെണ്‍താരങ്ങള്‍ മിന്നും തിരിയായി
മൃദു സാന്ത്വനഗീതവുമായി വരും ഒരു ദേവനെ എതിരേല്‍ക്കാന്‍
ഓശാനകളും പൂക്കളുമായി നീ വരുമോ പൂങ്കുരുവി ഹായ് ഹായ് [ പൂക്കണ് ]
വിണ്ണില്‍ കിളികള്‍ വലം വെയ്ക്കും പള്ളിക്കുരിശ്
പൊന്നില്‍ പൊതിയാന്‍ വിരുന്നെത്തും സന്ധ്യാംബരവും
തെളിസ്നാപഹ സ്നാനം കൊണ്ടിടുമ്പോള്‍ പുതുജീവനെ വരവേല്‍ക്കാം
ആരാധനയായി ആർദ്രതയായ് നീ ഒഴുകൂ തേനരുവീ ഹായ് ഹായ് [ പൂക്കണ് ]