Song : Arikil Varoo
Movie : Aanachantham [ 2006 ]
Director : Jayaraj
Lyrics : Kanesh Punoor
Music : Jaison J Nair
Singers : Rakesh Brahmanandan & Nasnin
അരികില്‍ വരൂ വസന്തമായി
മനസ്സില്‍ മലര്‍ ചൊരിഞ്ഞീടാന്‍ കൊതിയായി..
കവിളില്‍ ഇതള്‍ നീര്‍ത്തുമീ
പനിനീര്‍ കുളിര്‍ കാറ്റു പോല്‍ നുകരാന്‍...
തരളമധുരം മോഹമൊന്നെന്‍
കരളിലെ തളിര്‍ നിലാക്കൊമ്പില്‍ പൂത്തു
അരികില്‍ വരൂ വസന്തമായി
മനസ്സില്‍ മലര്‍ ചൊരിഞ്ഞീടാന്‍ കൊതിയായി...
ഉം..... ഉം.... ഉം.... ഉം.... ഉം....
നീയരികില്‍ വന്ന നേരം
കനവിലാരോ പാടിയോ
നിന്‍ ചിരിയില്‍ മനസ്സിലെ
മയില്‍പീലി നീര്‍ത്തിയാടിയോ
പൂത്തിലഞ്ഞി ചോട്ടിലാരോ
അരുമയായി വിളിച്ചുവോ
നിന്‍റെ കണ്ണിന്‍ ഭംഗി കാണാന്‍
ആശവെച്ച പൂനിലാവല്ലേ
അരികില്‍ വരൂ വസന്തമായി
മനസ്സില്‍ മലര്‍ ചൊരിഞ്ഞീടാന്‍ കൊതിയായി...
ചാരേയോമല്‍ ചേര്‍ന്നു നിന്നാല്‍
കരള്‍ തുടിപ്പു കേട്ടിടാം
എന്നുമെന്നും ചൊല്ലുക നീ
പേരു മാത്രമായിടാം
എത്ര നാളായി മധുരമാമീ
കാത്തിരിപ്പിന്‍ നൊമ്പരം
തങ്ക നൂലില്‍ താലിയുമായി
അരികിലെത്തുകയേതു നാള്‍ ചൊല്ലു [ അരികില്‍ ]