Onnam Ragam Paadi | Thoovanathumbikal | Mohanlal | Paravathi | Ashokan | Indulekha

Опубликовано: 16 Октябрь 2024
на канале: Music Zone
14,573,701
87k

Song : Onnaam Raagam Paadi...
Movie : Thoovaanathumbikal
Director : P Padmarajan
Lyrics : Sreekumaran Thampi
Music : Perumbavoor G Ravindranath
Singers : G Venugopal & KS Chithra


ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ
വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുമ്പില്‍
പാടുവതും രാഗം നീ തേടുവതും രാഗമായ്
ദേവനുമനുരാഗിയാം അമ്പലപ്രാവേ [ ഒന്നാം രാഗം ]

ഈ പ്രദക്ഷിണവീഥികള്‍ ഇടറിവിണ്ടപാതകള്‍
എന്നും ഹൃദയസംഗമത്തിന്‍ ശീവേലികള്‍ തൊഴുതു
ആ ... ആ ... [ ഈ പ്രദക്ഷിണ ]
കണ്ണുകളാല്‍ അര്‍ച്ചന മൗനങ്ങളാല്‍ കീര്‍ത്തനം
എല്ലാമെല്ലാം അറിയുന്നീ ഗോപുരവാതില്‍ [ ഒന്നാം രാഗം ]

നിന്റെ നീലരജനികള്‍ നിദ്രയോടും ഇടയവേ
ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു
ആ ... ആ ... [ നിന്റെ നീല രജനികള്‍ ]
അന്നു കണ്ട നീയാരോ ഇന്നു കണ്ട നീയാരോ
എല്ലാമെല്ലാം കാലത്തിന്‍ ഇന്ദ്രജാലങ്ങള്‍ [ ഒന്നാം രാഗം ]