Song : Enthe Innum Vanneela...
Movie : Gramaphone [ 2003 ]
Director : Kamal
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : P Jayachandran, KJ Jeemon & Chorus
മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത്
മണിമാരൻ വരുന്നതും കാത്ത് ...
കസ്‌തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ
ഉറങ്ങാതിരുന്നോളേ...
ആ...ആ...ആ...
ഉറങ്ങാതിരുന്നോളേ.
എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും
ആകാശത്തോപ്പിൻ കിന്നരൻ
ആകാശത്തോപ്പിൻ കിന്നരൻ
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ് [ മണിവള ]
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ് [ മുഴുതിങ്കളു ]
ഓ... വിളക്കിന്റെ നാളം പോലെ ഈ പൊൻതൂവൽ വീശും
മാറ്റേറും മഴപ്രാവേ...
ഓ... ഓ... കളിയാടി പാടാൻ നേരമായ്
എൻ ഹൃദയത്തിൻ ചന്ദനവാതിൽ
നിനക്കായ് മാത്രം തുറക്കാം ഞാൻ
നിനക്കായ് മാത്രം തുറക്കാം ഞാൻ
നിൻ മിഴിയാകും മധുപാത്രത്തിലെ
നിൻ മിഴിയാകും മധുപാത്രത്തിലെ
മാസ്‌മരമധുരം നുകരാം ഞാൻ
മാസ്‌മരമധുരം നുകരാം ഞാൻ [ എന്തേ ഇന്നും ]
മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ [ 2 ]
മധുരപ്പതിനേഴിൻ ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ
ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ [ എന്തേ ഇന്നും ]