Song : Manimuttathaavani Panthal...
Movie : Dreamz [ 2000 ]
Director : Shajoon Karyal
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : KJ Yesudas & Sujatha Mohan
മണിമുറ്റത്താവണിപ്പന്തൽ മേലാപ്പ് പോലെ
അണിയാരത്തമ്പിളിപ്പന്തല്‍ [ 2 ]
മണവാട്ടിപ്പെണ്ണൊരുങ്ങ് മാമ്പൂമൈ പൂത്തിറങ്ങ്
ഇന്നല്ലേ നിന്റെ കല്യാണം കണ്ണാടിമുല്ലേ
ഇന്നല്ലേ നിന്റെ കല്യാണം [ മണിമുറ്റത്താവണി ]
തങ്കം തരില്ലേ പുന്തിങ്കള്‍ തിടമ്പ്
തട്ടാരായ് പോരുകില്ലേ തൈമാസ പ്രാവ്
താരം കുരുക്കും നിന്‍ തൂവൽ കിനാവ്
ചേലോടെ ചാര്‍ത്താലോ ചെമ്മാന ചേല
മൂവന്തി മുത്തേ നീ കാര്‍ക്കൂന്തല്‍ മെടയേണം
മാണിക്യമൈനേ നീ കച്ചേരി പാടേണം
കല്യാണം കാണാന്‍ വരേണം
കണ്ണാടിമുല്ലേ കല്യാണം കാണാന്‍ വരേണം [ മണിമുറ്റത്താവണി ]
മേളം മുഴങ്ങും പൊന്നോളക്കൊതുമ്പിൽ
കാതോരം കൊഞ്ചാനൊരമാനക്കാറ്റ്
മേഘം മെനഞ്ഞു നിന്‍ മിന്നാരത്തേര്
മാലാഖപ്പെണ്ണിന്നായ് മധുമാസത്തേര്
സായന്തനപ്പൂക്കള്‍ ശലഭങ്ങളാകുന്നു
സംഗീതമോടേ നിന്‍ കവിളിൽ തലോടുന്നു
കല്യാണം കാണാൻ വരേണം
കണ്ണാടിമുല്ലേ
കല്യാണം കാണാന്‍ വരേണം [ മണിമുറ്റത്താവണി ]