Song : Sooryakireedam...
Movie : Devaasuram [ 1993 ]
Director : IV Sasi
Lyrics : Gireesh Puthenchery
Music : MG Radhakrishnan
Singer : MG Sreekumar
സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും

നെഞ്ചിലെ പിരി ശംഖിലെ തീര്‍ത്ഥമെല്ലാം വാര്‍ന്നു പോയ്
നാമജപാമൃത മന്ത്രം ചുണ്ടില്‍ ക്ലാവു പിടിക്കും സന്ധ്യാ നേരം
സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
അഗ്നിയായ് കരള്‍ നീറവേ മോക്ഷ മാര്‍ഗം നീട്ടുമോ
ഇഹപര ശാപം തീരാനമ്മേ ഇനിയൊരു ജന്മം വീണ്ടും തരുമോ