Song : #Raavin Nilaakayal...
Movie : Mazhavillu
Lyrics : Kaithapram
Music : Mohan Sithara
Singers : K.J.Yesudas & K.S.Chithra
രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു
പള്ളിത്തേരില്‍ നിന്നെക്കാണാന്‍
വന്നെത്തുന്നു വെള്ളിത്തിങ്കള്‍
രജനീ ഗീതങ്ങള്‍ പോലെ
വീണ്ടും കേള്‍പ്പൂ....
സ്നേഹ വീണാനാദം...
അഴകിന്‍ പൊൻതൂവലില്‍ നീയും
കവിതയോ പ്രണയമോ [ രാവിന്‍ നിലാക്കായല്‍...]
ഓലതുമ്പില്‍ ഓലഞ്ഞാലി
തേങ്ങീ വിരഹാര്‍ദ്രം
ഓടക്കൊമ്പിൽ ഓളം തുള്ളീ
കാറ്റിന്‍ കൊരലാരം
നീയെവിടെ നീയെവിടെ
ചൈത്രരാവിന്‍ ഓമലാളെ പോരു നീ [ രാവിന്‍
നിലാക്കായല്‍...]
പീലിക്കാവില്‍ വര്‍ണം പെയ്തു
എങ്ങും പൂമഴയായി
നിന്നെ തേടി നീലാകാശം
നിന്നീ പൊന്‍ താരം
ഇനി വരുമോ ഇനി വരുമൊ
ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ [ രാവിന്‍
നിലാക്കായല്‍...]