Song : Alayum Kaattin Hridayam...
Movie : Vatsalyam
Lyrics : Kaithapram
Music : SP Venkitesh
Singer : KJ Yesudas
അലയും കാറ്റിന്‍ ഹൃദയം അരയാല്‍ക്കൊമ്പില്‍ തേങ്ങി
ഓലപുടവത്തുമ്പില്‍ പാടം കണ്ണീരൊപ്പി
രാമായണം കേള്‍ക്കാതെയായ്
പൊന്‍മൈനകള്‍ മിണ്ടാതെയായ്
ഓ... ഓ... ഓ...ഓ... [ അലയും ]
പൈക്കിടാവേങ്ങി നിന്നു പാല്‍മണം വീണലിഞ്ഞു [ 2 ]
യാത്രയായി ഞാറ്റുവേലയും
ആത്മസൗഹൃദം നിറഞ്ഞൊരു സൂര്യനും
ഓ... ഓ... ഓ...ഓ... [ അലയും ]
വൈദേഹി പോകയായി വനവാസ കാലമായി [ 2 ]
രാമരാജധാനി വീണ്ടും ശൂന്യമായ്
വിമൂകയായ് സരയൂനദി
ഓ... ഓ... ഓ...ഓ... [ അലയും ]