Song : Thenmazhayo...
Movie : Daisy [ 1988 ]
Director : Prathap Pothen
Lyrics : P Bhaskaran
Music : Shyam
Singer : Krisnachandran
തേന്‍ മഴയോ പൂമഴയോ
ചന്നം പിന്നം ചന്നം പിന്നം ചാറി
ഈ നിമിഷം
എന്നോമല്‍ സ്നേഹിക്കുന്നതെന്നെ മാത്രം
കേട്ടില്ലേ വാനമേ കേട്ടില്ലേ മേഘമേ
തേന്‍ മഴയോ പൂമഴയോ
മാലാഖയായ് മധുശാരികയായ്
അവള്‍ പാടുന്നു പാരാകവേ
മധുരമായ് തരളമായ് പ്രേമകാകളികള്‍
എന്റെ നിനവിങ്കല്‍ ഞാന്‍ കണ്ട കിനാവിങ്കല്‍
നീ വന്നുവല്ലോ വാനമ്പാടി
മായല്ലേ മായല്ലേ മാരിവില്ലേ
വര്‍ഷത്തിന്‍ മണിമാല നീയല്ലേ
കേട്ടില്ലേ വാനമേ കേട്ടില്ലേ മേഘമേ
കൈവഴിയും പുതു കൈവഴിയും
തമ്മില്‍ ചേരുന്നു പൂഞ്ചോലയായ്
ഒഴുകിടുന്നു മന്ദ മന്ദം രാജ മന്ദാകിനി
സ്നേഹിപ്പൂ നീ എന്നെ ഞാന്‍ സ്നേഹിക്കുന്നു നിന്നെ
മണ്ണും വിണ്ണും തമ്മില്‍ ചൊല്ലി
പൂവള്ളി കാട്ടിലെ പൂങ്കുയിലേ
പുത്തനാമൊരു പാട്ടു പാടുകില്ലേ
കേട്ടില്ലേ വാനമേ കേട്ടില്ലേ മേഘമേ
തേന്‍ മഴയോ പൂമഴയോ
ചന്നം പിന്നം ചന്നം പിന്നം ചാറി
ഈ നിമിഷം
എന്നോമല്‍ സ്നേഹിക്കുന്നതെന്നെ മാത്രം
കേട്ടില്ലേ വാനമേ കേട്ടില്ലേ മേഘമേ
കേട്ടില്ലേ വാനമേ കേട്ടില്ലേ മേഘമേ