സമ്മേളനത്തിന്റെ മഹിതമായ സന്ദേശത്തെ വിളിച്ചോതിയ അതിമനോഹരമായ THEME SONG
✍️ രചന : ഹാരിസ് ബിൻ സലീം
📌 വിസ്‌ഡം ഇസ്‌ലാമിക് കോൺഫറൻസ്
2023 ഫെബ്രു 12,
കോഴിക്കോട് കടപ്പുറം
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️
ചരിത്രമേറെയുറങ്ങും മണ്ണിൽ
ചരിതം തീർക്കാൻ വന്നവരേ
ഓർമകളലകൾ തീർക്കും തീരം
കഥ പറയുന്നിതാ നമ്മോട്
സത്യ മതത്തിൻ വിത്തുകളാലെ
അറബികളെത്തിയ തീരത്ത്
മാനവ സൗഹാർദ്ദത്തിൻ കഥകൾ
പുളകം ചാർത്തും ഓർമകളിൽ
കടലു കടന്ന് കൊള്ളയടിക്കാൻ
തീരമണഞ്ഞവരോടെല്ലാം
പോരു നയിച്ച പിതാക്കന്മാരുടെ
ചോരകളുണ്ടീ മണലുകളിൽ
വീണ്ടും പുതിയൊരു പടക്കു നമ്മൾ
ഒരുക്കമിവിടെ നടത്തുമ്പോൾ
ദൈവ മതത്തിൻ ദർശനമേന്തി
മാനവ രക്ഷക്കീ സമരം
എൻ്റെ ശരീരം എന്നുടെ ഇഷ്ടം
നിങ്ങൾക്കെന്തേ ചോദിപ്പൂ
പുതു തലമുറയെ തിരുത്തിടാഞ്ഞാൽ
മതമുണ്ടാവില്ലീ നാട്ടിൽ
മഴവിൽ വർണ്ണം ഭംഗിക്കല്ല
മൃഗങ്ങളെപ്പോൽ നാമാവാൻ
നാണം കെട്ടൊരു തലമുറയിവിടെ
ജനിച്ചിടും മുമ്പ് ഉണരേണം
അതുല്യനായൊരു സ്രഷ്ടാവിന്ന് തുല്യരെയുണ്ടാക്കാനല്ലോ
പൗരോഹിത്യം പടച്ചു കള്ള
കഥകൾ തള്ളി മറിക്കുന്നു
ആണും പെണ്ണും രണ്ടല്ലെന്ന്
ആർത്തു വിളിക്കുവതെന്തിന്ന്
മാന്യതയുള്ളൊരു നാടിൻ നന്മ
നശിക്കുവാനീ തന്ത്രങ്ങൾ
ചേതനയറ്റ ശരീരം പോലും
വെട്ടിനുറുക്കും ക്രൂരതകൾ
ദൈവ ഭയത്താലല്ലാതിവയെ
തുരത്തുവനൊരു വഴിയില്ല
മണ്ണായ് തീർന്നാൽ തീരില്ലല്ലോ
ജീവിതമെന്നൊരു സന്ദേശം
മണ്ണിലുറക്കെ പറയാൻ നമ്മൾ
ഒരുമിച്ചൊന്നായ് മാറേണം
പടച്ച റബ്ബിൻ വചനം ഖുർആൻ
മാറ്റം കൂടാതിവിടുണ്ട്
അതുമായ് സമരം ചെയ്യാനല്ലൊ
ജനലക്ഷങ്ങൾ അണി ചേർന്നു
ഇവിടുന്നല്ലോ പ്രഖ്യാപിച്ചു
ഇവിടത്തന്നെ നാമെത്തി
ഇനിയും ഒന്നായ് നമ്മൾ നിന്നാൽ
പുതിയൊരു ജനത ജനിച്ചീടും
🪀Join Whatsapp community
https://chat.whatsapp.com/DwI9FilFYlX...